ഇസ്രയേൽ സൈന്യം പിന്മാറിയതിന് പിന്നാലെ ഗാസയിൽ ഹമാസ് നടത്തുന്ന കൂട്ടക്കൊല അവസാനിപ്പിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുദ്ധസമയത്ത് ഇസ്രയേലി സേനയുമായി സഹകരിച്ചുവെന്നാരോപിച്ച് നിരവധി പലസ്തീനികളെയാണ് ഹമാസ് പരസ്യമായി കൊന്നൊടുക്കുന്നത്. ......
ചൈനയിൽ ക്രിസ്തുമത വിശ്വാസികൾ നേരിടുന്നത് വലിയ പീഡനങ്ങളെന്ന് വെളിപ്പെടുത്തൽ. സിയോൺ സഭയുടെ സ്ഥാപകനും പ്രമുഖ പാസ്റ്ററുമായ ജിൻ മിംഗ്രി തന്റെ അമേരിക്കയിലുള്ള മകനയച്ച സന്ദേശത്തിലാണ് ചൈനയിൽ ക്രിസ്തുമത വിശ്വാസികൾക്കെതിരെ നടക്കുന്ന പീഡനങ്ങളെ കുറിച്ചുള്ള വെളിപ്പെടുത്തലുള്ളത്. ......
ന്യൂഡൽഹി: നീണ്ട ചർച്ചകൾക്കൊടുവിൽ കെ.പി.സി.സി (കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി) പുനഃസംഘടിപ്പിച്ചു. 13 വൈസ് പ്രസിഡന്റുമാരെയും (ഉപാധ്യക്ഷൻമാർ) ബി.ജെ.പിയിൽ നിന്ന് വന്ന സന്ദീപ് വാര്യർ അടക്കം 59 ജനറൽ സെക്രട്ടറിമാരെയും ഉൾപ്പെടുത്തിയാണ് പുതിയ പട്ടിക.
എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. ......
വെണ്മണി ഗ്രാമപ്പഞ്ചായത്ത് വികസന സദസ്സിൻ്റെ അനുബന്ധമായി തൊഴിൽ മേള സംഘടിപ്പിക്കുന്നു.......
ചെങ്ങന്നൂർ: വിശ്വാസ സംരക്ഷണത്തിനും ശബരിമലയിലെ സ്വർണ്ണ മോഷണത്തിനുമെതിരെ കെപിസിസി യുടെ ആഭിമുഖ്യത്തിൽ നടക്കുന്ന വിശ്വാസ സംരക്ഷണ ജാഥകൾ ഒക്ട്രോബർ 17 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് ചെങ്ങന്നുരിൽ എത്തിച്ചേരും.എഐസിസി വർക്കിംഗ് കമ്മിറ്റി അംഗം കൊടിക്കുന്നിൽ സുരേഷ് എം.പി. നയിക്കുന്ന ജാഥ കൊല്ലകടവ് ജംഗ്ഷനിൽ നിന്ന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് ചെങ്ങന്നൂർ മാർക്കറ്റ് ജംഗ്ഷനിലെത്തും.
മുൻ കെപിപിസിസി പ്രസിഡൻ്റ് കെ. ......
ചെങ്ങന്നൂർ: ശ്രീ സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ പുട്ടപർത്തിയിൽ നിന്നും പുറപ്പെട്ട പ്രേമവാഹിനി ദിവ്യ രഥയാത്ര വെള്ളിയാഴ്ച വൈകിട്ട് ഏഴു മണിക്ക് ചെങ്ങന്നൂരിൽ എത്തിച്ചേരും.. ദിവ്യ രഥത്തിന് ചെങ്ങന്നൂർ ശ്രീ സത്യസായി സേവാ സമിതിയിൽ പൂർണ്ണ കുംഭത്തോടെ വരവേൽപ്പ് നൽകും.. ......
ചെങ്ങന്നൂർ: ലയൺസ് എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ ചെങ്ങന്നൂരിൽ പ്രവർത്തിക്കുന്ന ലില്ലി ലയൺസ് സ്പെഷ്യൽ സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഡോ. എ. ......
എറണാകുളം: സത്യസന്ധത, പാണ്ഡിത്യം, കാരുണ്യം എന്നിവയാൽ ജുഡീഷ്യറിക്ക് മികച്ച സംഭാവനകൾ നൽകിയ ജസ്റ്റിസ് സി.എസ്. സുധ കേരള ഹൈക്കോടതിയിൽ നിന്ന് വിടവാങ്ങി.......

ന്യൂഡൽഹി: ഒരു കേസിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (CBI) അന്വേഷണത്തിന് ഉത്തരവിടുന്നത് അസാധാരണമായ സാഹചര്യങ്ങളിൽ മാത്രമായിരിക്കണം എന്നും, ഇതൊരു പതിവ് നടപടിയായി കണക്കാക്കരുത് എന്നും സുപ്രീം കോടതി ആവർത്തിച്ചു വ്യക്തമാക്കി. സംസ്ഥാന പോലീസിലുള്ള സംശയമോ വിശ്വാസമില്ലായ്മയോ കാരണം മാത്രം CBI അന്വേഷണം ആവശ്യപ്പെടാൻ കഴിയില്ലെന്നും കോടതി ഊന്നിപ്പറഞ്ഞു.
പ്രധാന നിരീക്ഷണങ്ങൾ
അത്യപൂർവ്വമായി മാത്രം: CBI അന്വേഷണത്തിന് ഉത്തരവിടണമെങ്കിൽ, റെക്കോർഡിലുള്ള വിവരങ്ങൾ ഒരു കുറ്റകൃത്യം നടന്നതായി പ്രാഥമികമായി തെളിയിക്കുന്നതായും, നീതിയുക്തവും നിഷ്പക്ഷവുമായ അന്വേഷണത്തിന് CBI അനിവാര്യമാണെന്നും, അല്ലെങ്കിൽ ആരോപണങ്ങളുടെ സ്വഭാവവും വ്യാപ്തിയും ഒരു കേന്ദ്ര ഏജൻസിയുടെ വൈദഗ്ദ്ധ്യം ആവശ്യപ്പെടുന്നുണ്ടെന്നും കോടതിക്ക് ബോധ്യപ്പെടണം.
അവസാന ആശ്രയം: അന്വേഷണ പ്രക്രിയയുടെ നിഷ്പക്ഷത അപകടത്തിലായി എന്ന് ഭരണഘടനാപരമായ കോടതിക്ക് ബോധ്യപ്പെടുമ്പോഴോ, കോടതിയുടെ മനസ്സാക്ഷിയെ ഉലയ്ക്കുന്നതോ നീതിന്യായ വ്യവസ്ഥയിലുള്ള പൊതുവിശ്വാസം നഷ്ടപ്പെടുത്തുന്നതോ ആയ തരത്തിൽ നിഷ്പക്ഷത നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് വിശ്വസിക്കാൻ കാരണങ്ങളുണ്ടെങ്കിലോ മാത്രമേ അവസാന ആശ്രയം എന്ന നിലയിൽ CBI അന്വേഷണത്തിന് ഉത്തരവിടാൻ പാടുള്ളൂ.
നിർബന്ധിത സാഹചര്യങ്ങൾ: വ്യവസ്ഥാപിതമായ പരാജയം, ഉയർന്ന റാങ്കിലുള്ള സംസ്ഥാന ഉദ്യോഗസ്ഥർ, രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തികൾ, അല്ലെങ്കിൽ പ്രാദേശിക പോലീസിന്റെ നടപടി അവരുടെ നിഷ്പക്ഷതയെക്കുറിച്ച് ന്യായമായ സംശയം സൃഷ്ടിക്കുന്ന സാഹചര്യങ്ങൾ എന്നിങ്ങനെയുള്ള നിർബന്ധിത സാഹചര്യങ്ങളിൽ മാത്രമേ CBI അന്വേഷണം പരിഗണിക്കാവൂ എന്നും കോടതി ചൂണ്ടിക്കാട്ടി.
കേസിന്റെ പശ്ചാത്തലം
ഉത്തർപ്രദേശ് നിയമസഭയിലെയും നിയമനിർമ്മാണ കൗൺസിലിലെയും വിവിധ തസ്തികകളിലേക്കുള്ള 2020-ലെ നിയമനങ്ങളിലെ ക്രമക്കേടുകൾ സംബന്ധിച്ച് അലഹബാദ് ഹൈക്കോടതിയിൽ (ലഖ്നൗ ബെഞ്ച്) ഫയൽ ചെയ്ത രണ്ട് റിട്ട് ഹർജികളിൽ നിന്നാണ് ഈ നിരീക്ഷണങ്ങൾ വന്നത്. ......
തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ രാവിലെ പുളിമാത്തെ വീട്ടിൽനിന്നും കസ്റ്റഡിയിലെടുത്ത ഉണ്ണികൃഷ്ണൻ പോറ്റിയെ പത്തുമണിക്കൂറോളം ചോദ്യം ചെയ്ത ശേഷം രാത്രി പതിനൊന്നരയോടെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ......